Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kalki 2

പ​റ​ഞ്ഞ വാ​ക്ക് പാ​ലി​ച്ച് ക​മ​ൽ​ഹാ​സ​ൻ, യാ​ത്ര ഇ​ക്കോ​ണ​മി ക്ലാ​സി​ൽ; മാ​തൃ​ക​യെ​ന്ന് നി​ർ​മാ​താ​ക്ക​ൾ‌

വാ​ക്ക് പാ​ലി​ച്ച് ഉ​ല​ക​നാ​യ​ക​ൻ ക​മ​ൽ​ഹാ​സ​ൻ. ആ​ഗോ​ള സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​നാ​വ​ശ്യ ധൂ​ർ​ത്തു​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ത​ന്‍റെ ആ​ഹ്വാ​നം പ്ര​വൃ​ത്തി​യി​ലൂ​ടെ പാ​ലി​ച്ചി​രി​ക്കു​ക​യാ​ണ് ന​ട​ൻ.

ത​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് സെ​റ്റി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യി ആ​ഡം​ബ​ര സ്വ​കാ​ര്യ ചാ​ർ​ട്ടേ​ഡ് വി​മാ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കി സാ​ധാ​ര​ണ ഇ​ക്കോ​ണ​മി ക്ലാ​സി​ൽ യാ​ത്ര ചെ​യ്യു​ന്ന ക​മ​ൽ​ഹാ​സ​ന്‍റെ ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്.

ക​മ​ൽ ഹാ​സ​ന്‍റെ ഈ ​നീ​ക്ക​ത്തെ ക​ൽ​ക്കി 2വി​ന്‍റെ നി​ർ​മാ​താ​ക്ക​ളാ​യ വൈ​ജ​യ​ന്തി മൂ​വീ​സ് പ്ര​ശം​സി​ച്ചു.

''സി​നി​മാ വ്യ​വ​സാ​യം ക​ടു​ത്ത പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഈ ​സ​മ​യ​ത്ത് സ്വ​കാ​ര്യ ചാ​ർ​ട്ടേ​ഡ് വി​മാ​ന​ങ്ങ​ളും ആ​ഡം​ബ​ര യാ​ത്ര​ക​ളും ഉ​പേ​ക്ഷി​ച്ച്, ഇ​ക്കോ​ണ​മി ക്ലാ​സി​ൽ യാ​ത്ര ചെ​യ്ത് നേ​രെ ഷൂ​ട്ടിം​ഗ് സെ​റ്റി​ലേ​ക്ക് എ​ത്തി​യ മി​സ്റ്റ​ർ ക​മ​ൽ ഹാ​സ​ൻ, ഈ​യൊ​രു പ്ര​വൃ​ത്തി മാ​ത്രം മ​തി അ​ദ്ദേ​ഹം എ​ങ്ങ​നെ​യു​ള്ള ഒ​രു ഇ​തി​ഹാ​സ​മാ​ണെ​ന്ന് മ​ന​സി​ലാ​ക്കാ​ൻ. സി​നി​മ​യി​ൽ വ​രാ​നി​രി​ക്കു​ന്ന വ​ലി​യ മാ​റ്റ​ങ്ങ​ളു​ടെ ആ​ദ്യ ചു​വ​ടു​വെ​പ്പാ​ണി​ത്.'' വൈ​ജ​യ​ന്തി മൂ​വീ​സ് കു​റി​ച്ചു.  

ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്തി​ന് ന​ൽ​കി​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി സി​നി​മാ മേ​ഖ​ല​യി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​മ​ൽ ഹാ​സ​ൻ ഒ​രു തു​റ​ന്ന ക​ത്ത് പ​ങ്കു​വെ​ച്ച​ത്.

ആ​ഗോ​ള അ​നി​ശ്ചി​ത​ത്വ​ത്തി​ന്‍റെ ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ സി​നി​മാ നി​ർ​മാ​ണ​ത്തി​ലെ അ​മി​ത ചെ​ല​വു​ക​ൾ പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ അ​ദ്ദേ​ഹം ക​ത്തി​ലൂ​ടെ നി​ർ​മാ​താ​ക്ക​ളോ​ടും സം​വി​ധാ​യ​ക​രോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

പ്ര​ണ​യ രം​ഗ​ങ്ങ​ളും പാ​ട്ടു​ക​ളും ചി​ത്രീ​ക​രി​ക്കാ​ൻ പാ​രി​സും സ്വി​റ്റ്‌​സ​ർ​ല​ൻ​ഡും പോ​ലു​ള്ള ചെ​ല​വേ​റി​യ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​തി​ന് പ​ക​രം ഇ​ന്ത്യ​യി​ലെ മ​നോ​ഹ​ര​മാ​യ ലൊ​ക്കേ​ഷ​നു​ക​ൾ തി​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു.

Latest News

Corehub Up